Advertisement

ഐപിഎലിൽ അവതരിച്ച് ഹാരി ബ്രൂക്ക്; ഹൈദരാബാദിന് കൂറ്റൻ സ്കോർ

April 14, 2023
2 minutes Read
ipl srh innings kkr

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസ് നേടി. 55 പന്തുകളിൽ 100 റൺസ് നേടി പുറത്താവാതെ നിന്ന ഹാരി ബ്രൂക്ക് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസ് നേടി പുറത്തായി. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ 3 വിക്കറ്റ് വീഴ്ത്തി. (ipl srh innings kkr)

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഹാരി ബ്രൂക്ക് അതൊക്കെ തിരുത്തിക്കുറിയ്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഉമേഷ് യാദവിൻ്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറികൾ നേടിയ ബ്രൂക്ക് തൻ്റെ കഴിവെന്തെന്ന് ഐപിഎലിനു കാണിച്ചുകൊടുത്തു. ഇതിനിടെ മായങ്ക് അഗർവാൾ (9), രാഹുൽ ത്രിപാഠി (9) എന്നിവർ റസലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്പിന്നർമാർ എത്തിയപ്പോൾ ബ്രൂക്ക് ഇന്നിംഗ്സ് വേഗത കുറച്ചപ്പോൾ ആ ചുമതല എയ്ഡൻ മാർക്രം ഏറ്റെടുത്തു. 32 പന്തുകളിൽ ബ്രൂക്കും വെറും 25 പന്തുകളിൽ മാർക്രവും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മാർക്രം മടങ്ങിയെങ്കിലും 72 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് ബ്രൂക്കുമൊത്ത് താരം പങ്കാളിയായത്. വരുൺ ചക്രവർത്തിയാണ് മാർക്രമിനെ പുറത്താക്കിയത്.

Read Also: ഐപിഎൽ: സൺറൈസേഴ്സ് ബാറ്റ് ചെയ്യും, അഭിഷേക് ശർമ ടീമിൽ

അഞ്ചാം നമ്പറിലെത്തിയ അഭിഷേക് ശർമയും തൂക്കിയടി തുടർന്നപ്പോൾ ഹൈദരാബാദ് കുതിച്ചു. അവസാന ഓവറുകളിൽ പേസർമാർ മടങ്ങിയത്തിയതോടെ ബ്രൂക്കും ആക്രമണ മോഡിലേക്ക് മാറി. 72 റൺസിൻ്റെ ഗംഭീര കൂട്ടുകെട്ടിനൊടുവിൽ അഭിഷേക് ശർമ മടങ്ങി. 17 പന്തിൽ 32 റൺസ് നേടിയ അഭിഷേകിനെ ആന്ദ്രേ റസൽ മടക്കുകയായിരുന്നു. ഈ പന്തോടെ റസൽ പരുക്കേറ്റ് മടങ്ങി. അവസാന ഓവറിൽ, 55 പന്തുകളിൽ ബ്രൂക്ക് സെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ ഹെൻറിച് ക്ലാസനും തിളങ്ങിയതോടെ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചു. ക്ലാസൻ 6 പന്തുകളിൽ 16 റൺസ് നേടി പുറത്താവാതെ നിന്നു.

Story Highlights: ipl srh innings kkr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top