എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജിയോ സിനിമയുടെ ടാറ്റ ഐപിഎൽ ഫാൻ പാർക്ക് ഏപ്രിൽ 16 ന്

ക്രിക്കറ്റ് പ്രേമികൾക്കായി ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഡിജിറ്റൽ റൈറ്റ്സ് ഹോൾഡറായ ജിയോസിനിമ, 35 നഗരങ്ങളിലും പട്ടണങ്ങളിലും ടാറ്റ ഐപിഎൽ ഫാൻസ് പാർക്കുകൾ എത്തിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചു
ഏപ്രിൽ 16-ന്, എറണാകുളത്തെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ടാറ്റ ഐപിഎൽ ഫാൻ പാർക്കിലേക്കിൽ, മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തത്സമയ സംപ്രേക്ഷണം, വൈകുന്നേരം 3:30 നും , പിന്നീട് ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് എന്നിവ തത്സമയ കാണുന്നതിന് ജിയോസിനിമ അവസരമൊരുക്കും. ടാറ്റ ഐപിഎൽ ഫാൻ പാർക്ക് ഗേറ്റുകൾ ഉച്ചയ്ക്ക് 1:30 മുതൽ തുറക്കും.
ടാറ്റ ഐപിഎൽ ഫാൻ പാർക്കുകളിലേക്കുള്ള ആക്‌സസ് സൗജന്യമായിരിക്കും കൂടാതെ വലിയ എൽഇഡി സ്‌ക്രീനുകളിൽ ജിയോസിനിമ ആപ്പ് വഴി ആരാധകർക്ക് ലൈവ് സ്ട്രീം ചെയ്യുന്ന ഗെയിമുകൾ ആസ്വദിക്കാനാകും. പ്രത്യേക ഫാമിലി സോൺ, കിഡ്‌സ് സോൺ, ഫുഡ് & ബിവറേജസ്, ജിയോസിനിമ എക്സ്പീരിയൻസ് സോൺ എന്നിവയുൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആവേശകരമായ ഓഫറുകളുടെ ഒരു നിരയ്‌ക്കൊപ്പം ക്രിക്കറ്റ് ആസ്വദിക്കാനുള്ള മികച്ച അനുഭവമായിരിക്കും ഫാൻ പാർക്കുകൾ.
Story Highlights: JioCinema to live-stream IPL matches at fan parks Kaloor stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here