പമ്പ ത്രിവേണിക്ക് സമീപം വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടിയ ആൾ മരിച്ചു

പമ്പ ത്രിവേണിക്ക് സമീപം വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടിയ ആൾ മരിച്ചു. ഈറോഡ് സ്വദേശി മേഘനാഥനാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മേഘനാഥനെ ഫയർഫോഴ്സ് എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ താഴേക്ക് ചാടുകയായിരുന്നു.തീർഥാടകനല്ല ഈറോഡ് സ്വദേശി മേഘനാഥനെന്ന് പൊലീസ് അറിയിച്ചു.(man commits suicide by jumping from electricity pole)
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പമ്പയിൽ ബഹളം വച്ച ഇയാളെ പൊലീസ് ബസ് കയറ്റി വിട്ടിരുന്നു. തിരിച്ചു വന്നു പോസ്റ്റിൽ കയറുകയായിരുന്നു. 40 അടി ഉയരമുള്ള പോസ്റ്റിൽ നിന്നാണ് വീണത്. മുഖമടിച്ച് താഴെ റോഡിൽ വീണാണ് മരണം സംഭവിച്ചത്. ഇയ്യാളെ പമ്പ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്തിനാണ് ഇദ്ദേഹം പമ്പയിലെത്തി എന്ന കാരണം ലഭ്യമല്ല.
Story Highlights: man commits suicide by jumping from electricity pole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here