Advertisement

‘കാവിയില്‍ നിന്ന് നീലയിലേക്ക് തിരികെയെത്തുന്ന അംബേദ്കര്‍’; വര്‍ഗീയ ശക്തികള്‍ ഭരണഘടനയെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു; പി രാജീവ്

April 14, 2023
2 minutes Read
minister-p-rajeev-fb-post-about-ambedkar-jayanti

ഉത്തര്‍പ്രദേശില്‍ കാവി നിറത്തില്‍ നിര്‍മിച്ച അംബേദ്കറുടെ പ്രതിമ നീലയിലേക്ക് തിരികെയെത്തുന്ന ചിത്രം പ്രതീക്ഷ നല്‍കുന്നുവെന്ന് മന്ത്രി പി രാജീവ് . ഇന്ത്യയാകെ കാവിയണിയിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അംബേദ്കര്‍ സ്വപ്‌നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.(P Rajeev fb post about Ambedkar Jayanti)

അപരവല്‍ക്കരണത്തിനെതിരെ, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍, ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് വരുത്തുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍, ഇന്ത്യയെന്ന ആശയത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ഒന്നിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നുവെന്നും പി. രാജീവ് പറഞ്ഞു.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

ഭരണഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണഘടനയുടെ അന്തസത്തക്ക് ചേരാത്ത പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുകയാണ്. ഇത് ചെറുത്തു തോല്‍പ്പിക്കപ്പെടണം. വലതുപക്ഷശക്തികള്‍ക്കെതിരായ പോരാട്ടമെന്ന നിലയ്ക്കല്ല, രാജ്യത്തിനായുള്ള പോരാട്ടമെന്ന നിലയ്ക്ക് നാം ഭരണഘടനാ വിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിച്ചിറങ്ങണം. അതിന് ഊര്‍ജ്ജം പകരുന്നതാകട്ടെ ഈ അംബേദ്കര്‍ ദിനവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാവിനിറത്തിൽ നിർമ്മിച്ച അംബേദ്കർ പ്രതിമയെ നീലയിലേക്ക് തിരികെയെത്തിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള ചിത്രമാണിത്. ഈ വിധത്തിൽ ഇന്ത്യയെയാകെ കാവിയണിയിക്കാൻ വെമ്പിനിൽക്കുന്നവർ നമുക്ക് ചുറ്റുമുള്ളപ്പോൾ അംബേദ്കർ സ്വപ്നം കണ്ട ഇന്ത്യക്കായി പൊരുതുകയെന്ന പ്രതിജ്ഞ പുതുക്കാനാണ് ഓരോ അംബേദ്കർ ജയന്തി ദിനവും നമ്മോട് ആവശ്യപ്പെടുന്നത്. അപരവൽക്കരണത്തിനെതിരെ, ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ, ഭരണഘടന ഓരോ മനുഷ്യനും ഉറപ്പ് വരുത്തുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ, ഇന്ത്യയെന്ന ആശയത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളെ ചെറുത്തു തോൽപ്പിക്കാൻ നാം ഒന്നിച്ച് മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.

അംബേദ്കർ സ്വപ്നം കണ്ട ഇന്ത്യ സോഷ്യലിസവും ജനാധിപത്യവും നിലനിൽക്കുന്ന മതേതര രാജ്യമാണ്. അത്തരമൊരു ഇന്ത്യ യാഥാർത്ഥ്യമാക്കുന്നതിനായുള്ള ഭരണഘടനയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി നമുക്ക് നൽകിയത്. എന്നാൽ ആ ഭരണഘടന നിലനിർത്തിക്കൊണ്ടുതന്നെ ഭരണഘടനയുടെ അന്തസത്തക്ക് ചേരാത്ത പ്രവർത്തനങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുകയാണ്. വർഗീയ ശക്തികൾ ഭരണഘടനയെ നിർവീര്യമാക്കാൻ ശ്രമിക്കുകയാണ്. ഇത് ചെറുത്തു തോൽപ്പിക്കപ്പെടണം. വലതുപക്ഷശക്തികൾക്കെതിരായ പോരാട്ടമെന്ന നിലയ്ക്കല്ല, രാജ്യത്തിനായുള്ള പോരാട്ടമെന്ന നിലയ്ക്ക് നാം ഭരണഘടനാ വിരുദ്ധ ശക്തികൾക്കെതിരെ ഒന്നിച്ചിറങ്ങണം. അതിന് ഊർജ്ജം പകരുന്നതാകട്ടെ ഈ അംബേദ്കർ ദിനവും/

Story Highlights: P Rajeev fb post about Ambedkar Jayanti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top