യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കടിച്ച് പിറ്റ്ബുൾ; നായയെ തല്ലിക്കൊന്ന് നാട്ടുകാർ

യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ കടിച്ച നായയെ തല്ലിക്കൊന്ന് നാട്ടുകാർ. ഹരിയാനയിലെ കർനാൽ ജില്ലയിലാണ് സംഭവം. പുലർച്ചെ വയലിൽ നിൽക്കവെ യുവാവിനെ പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. യുവാവിൻ്റെ സ്വകാര്യഭാഗത്താണ് നായ കടിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രാവിലെ വയലിൽ കൃഷി ചെയ്യാനെത്തിയ യുവാവിനെ അവിടെ കിടക്കുകയായിരുന്ന നായ കടിക്കുകയായിരുന്നു. കടിയേറ്റ് നിലത്തുവീണ യുവാവ് അവിടെ കിടന്ന ഒരു തുണിക്കഷ്ണം നായയുടെ വായിൽ തിരുകി രക്ഷപ്പെടുകയായിരുന്നു. യുവാവിൻ്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കർനാലിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രോഷാകുലരായ ആളുകൾ നായയെ തല്ലിക്കൊല്ലുകയായിരുന്നു. നായയുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു എന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: pitbull bites private parts killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here