സീറ്റിൽ വനിതാ സംവരണം; മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കണ്ടെത്തി കോൺഗ്രസ് നേതാവ്

തൻ്റെ മണ്ഡലത്തിൽ വനിതാ സംവരണമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കണ്ടെത്തി കോൺഗ്രസ് നേതാവ്. ഉത്തർ പ്രദേശിലെ രാംപൂർ മുനിസിപ്പൽ കൗൺസിൽ പ്രസിഡൻ്റ് മാമുൻ ഷാ ഖാനാണ് 45 മണിക്കൂറിനുള്ളിൽ വധുവിനെ കണ്ടെത്തിയത്. സീറ്റ് വനിതകൾക്കായി സംവരണം ചെയ്തതാണെന്ന അറിയിപ്പ് വന്നതിനു പിന്നാലെ താൻ വിവാഹം കഴിക്കുമെന്ന് മാമുൻ ഖാൻ അറിയിച്ചിരുന്നു. 45കാരനായ ഇയാൾ വിവാഹം കഴിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ഈ തീരുമാനമാണ് സീറ്റ് വനിതാസംവരണമാണെന്നറിഞ്ഞതോടെ ഇയാൾ തിരുത്തിയത്. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ആളുകൾ പറയുന്നു, ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന്. അതുകൊണ്ട് ഞാൻ ഇപ്പോൾ വിവാഹിതനാവാൻ നിർബന്ധിതനായിരിക്കുകയാണ്. കല്യാണം 15നാണ്. ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഏത് പാർട്ടിക്കൊപ്പമാണ് പോരാടേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷേ, ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് തീർച്ചയാണ്. കല്യാണത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.”- ആജ് തകിനോട് മാമുൻ ഖാൻ പറഞ്ഞു.
ഏപ്രിൽ 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
Story Highlights: Seat reserved women Congress leader marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here