മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന് തുടക്കമായി

മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന് ആരംഭമായി. മുന്നൂറിലേറെ സ്വർണ കടകളാണ് മേളയിൽ പങ്കെടുക്കുന്നത്. ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പോഡിയത്തിൽ സ്വർണ ബാർ വച്ച് മേള ഉദ്ഘാടനം ചെയ്തു. ( Second edition of Manama Gold Festival launched )
ഉദ്ഘാടന ചടങ്ങിൽ ബഹ്രൈൻ ടൂറിസം ആന്റ് എക്‌സിബിഷൻസ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഡോ.നാസർ ഖൈദി, ബഹ്രൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആന്റ് ആന്റിക്വിറ്റീസ് ചീഫ് എക്‌സിക്യൂട്ടിവ് ഷൈഖ് ഖാലിഫ ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ പങ്കെടുത്തു.
മനാമ ഗോൾഡ് ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനിൽ 1549 വ്യവസായികളാണ് പങ്കെടുത്തിരുന്നത്. 1.25 മില്യൺ ബഹ്രൈൻ ദിനാറിന്റെ കച്ചവടമാണ് അന്ന് നടന്നത്. ഈ വർഷം നടക്കുന്ന രണ്ടാം എഡിഷനിൽ ഇരട്ടി കച്ചവടമാകും നടക്കുകയെന്നാണ് വ്യവസായികൾ പ്രതീക്ഷിക്കുന്നത്. ബഹ്രൈനി സ്വർണത്തിന്റെ ഖ്യാതി ലോകമെമ്പാടുമെത്തിക്കാൻ ബഹ്രൈനി ആർട്ടിസ്റ്റുമാരും ഡിസൈനർമാരുമായി ചേർന്ന് നിരന്തരം പ്രവർത്തിച്ചിട്ടാണ് മേള നടത്തിയതെന്ന് അൽ സൈറാഫി പറഞ്ഞു.
ബഹ്രൈനിലെ ടൂറിസം പുനരുജ്ജീവിപ്പിക്കുക കൂടി മേള ലക്ഷ്യം വയ്ക്കുന്നു.
Story Highlights: Second edition of Manama Gold Festival launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here