ബുർഖ ധരിച്ച് സ്ത്രീ വേഷത്തിൽ പുരുഷ താരം; കെനിയൻ വനിതാ ചെസ്സ് ടൂർണമെന്റിൽ വൻ ട്വിസ്റ്റ്

വനിതാ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ സ്ത്രീ വേഷം ധരിച്ച് ഒരു പുരുഷ താരം. 25 കാരനായ കെനിയൻ ചെസ് താരം സ്റ്റാൻലി ഒമോണ്ടിയാണ് ആൾമാറാട്ടം നടത്തി പിടിക്കപ്പെട്ടത്. തല മുതൽ പാദം വരെ ബുർഖ ധരിച്ചാണ് വ്യാജപേരിൽ ഇയാൾ മത്സരിക്കാനെത്തിയത്. എന്നാൽ സംശയം തോന്നിയ സംഘാടകർ ഒമോണ്ടിയുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. (Kenya chess: Male player dons disguise to compete as woman
മില്ലിസെന്റ് അവൂർ എന്ന വ്യാജപേരിലാണ് ഒമോണ്ടി ടൂർണമെന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കണ്ണടയും കറുത്ത ബുർഖയുമായിരുന്നു വേഷം. ഹിജാബ് ധരിക്കുന്നത് സാധാരണമായതിനാൽ ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാൽ ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ഒരാൾ ശക്തരായ താരങ്ങൾക്കെതിരെ വിജയിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകർക്ക് സംശയമായി. കൂടാതെ അദ്ദേഹത്തിന്റെ പാദരക്ഷകളും ഒമോണ്ടി സംസാരിക്കാത്തതും സംശയം വർധിപ്പിച്ചു.
ഇതോടെയാണ് ഒമോണ്ടി പിടിക്കപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് താൻ ഇത്തരമൊരു നടപടിയിലേക്ക് എത്തിയതെന്ന് ഒമോണ്ടി പറഞ്ഞു. എന്ത് പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒമോണ്ടിയുടെ നടപടി ഗൗരവതരമാണെന്ന് ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജല പറഞ്ഞു. താരത്തിന് ഏതാനം വർഷത്തേക്ക് വിലക്ക് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, ലൈഫ് ടൈം ബാൻ നൽകില്ലെന്നും വഞ്ജാല അറിയിച്ചു.
Story Highlights: Kenya chess: Male player dons disguise to compete as woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here