രാഷ്ട്രപതിയെ ആശങ്കയറിയിച്ചു, പ്രധാനമന്ത്രിയുടെ ഇടപെടൽ പോസിറ്റീവായി കാണുന്നു; ഫരീദാബാദ് ബിഷപ്പ്

രാഷ്ട്രപതി ദ്രൗപദി മുർമുവുമായുള്ള ചർച്ചയിൽ രാഷ്ട്രീയമില്ലെന്ന് ഫരീദാബാദ് രൂപത അധ്യക്ഷൻ കുര്യാക്കോസ് ഭരണിക്കുളങ്ങര. മതത്തെ വോട്ടുബാങ്ക് രാഷ്ട്രീയമായി ബന്ധിപ്പിക്കുന്ന ചർച്ചകൾ നടന്നിട്ടില്ല. ക്രൈസ്‌തവരുടെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. രാഷ്ട്രപതിയെ സന്ദശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Christian delegation meets president draupadi murmu)
കേരളത്തിലെ നീക്കങ്ങൾ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ്. ഭരണാധികാരികളുമായി ചർച്ച നടത്തുന്നത് പ്രതിപക്ഷം എതിർക്കുന്നത് സ്വാഭാവികമാണ്. ആരുടെയെങ്കിലും ഉള്ളിൽ ഇരുപ്പ് വേറെ ആണെങ്കിൽ അത് വെളിപ്പെടട്ടെയെന്നും ബിഷപ്പ് പറഞ്ഞു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
തന്നാലാകും വിധം ഇടപെടാൻ ശ്രമിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു. ജന്ദർ മന്ദറിൽ നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് രാഷ്ട്രപതിയെ കണ്ടത്. ക്രിസ്റ്റവർക്കെതിരായ അക്രമം വർധിച്ചത് സമീപകാലത്താണ്. ചത്തീസ്ഗഡിലെ സംഭവത്തിൽ അടക്കം ഇപ്പോഴും ആളുകൾ ജയിലിൽ ആണ്. ഭരണ സംവിധാനത്തോട് നല്ല ബന്ധം തുടരാൻ ഉള്ള ശ്രമങ്ങളുടെ ഭാഗം ആണ് കൂടിക്കാഴ്ച്ച.
കേരളത്തിലെ സാഹചര്യമല്ല പുറത്ത്. പ്രധാനമന്ത്രിയുടെ ഇടപെടൽ പോസിറ്റീവായി കാണുന്നു. പ്രധാനമന്ത്രിയെ നേരിൽ കാണാനും ശ്രമിക്കും.മുൻപ് ഇത്തരം ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഫരീദാബാദ് രൂപത അധ്യക്ഷൻ കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു.
Story Highlights: Christian delegation meets president draupadi murmu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here