Advertisement

ബിജെപി തന്ത്രം നേരിടാൻ കോൺഗ്രസ്; ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാൻ കെ സുധാകരൻ

April 15, 2023
Google News 2 minutes Read
K sudhakaran BJP

ബിജെപി തന്ത്രം നേരിടാൻ കോൺഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാനൊരുങ്ങി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇന്ന് വൈകീട്ട് കെ സുധാകരൻ തലശ്ശേരി ബിഷപ്പിനെ കാണും. അടുത്ത ആഴ്ച കർദിനാൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കെ സുധാകരൻ കാണും.

ഇതിനിടെ ക്രൈസ്തവ മതവിശ്വാസികള്‍ ബി.ജെ.പി നേതാക്കളുടെ വീട്ടിലെത്തി. മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി.വി രാജേഷിന്റെ വീട്ടിൽ എത്തി. ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്നും ഈദിന് മുസ്ലിം വീടുകൾ സന്ദർശിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർപറഞ്ഞു.

സംസ്ഥാനവ്യാപകമായി ബി.ജെ.പി ഇന്ന് സ്നേഹസംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്‍റെ വീട്ടിലാണ് സ്നേഹ സംഗമം നടക്കുന്നത്. ഈ സ്നേഹസംഗമത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ രണ്ട് പുരോഹിതരും ബി.ജെ.പി.യുടെ ദേശീയ ചുമതലയുള്ള പ്രകാശ് ജാവദേക്കറും പങ്കെടുത്തു.

Read Also: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ കെപിസിസി ചര്‍ച്ച ചെയ്യുന്നില്ല; എ ഗ്രൂപ്പിന് അതൃപ്തി

ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർത്ഥ ഇന്ത്യ. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകും. യഥാർത്ഥ ഇന്ത്യയെ പ്രതിനിധികരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. വോട്ട് ബാങ്ക് രാഷ്ട്രീയമല്ല, അത് തെരഞ്ഞെടുപ്പ് സമയത്ത് . ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്. ഈദിന് മുസ്ലീം വീടുകൾ സന്ദർശിക്കും. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ന്യൂനപക്ഷങ്ങളുടെ മുന്നിൽ ചിത്രീകരിച്ചിരുന്നത് നല്ല നിലയിലല്ല എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Story Highlights: Congress to overcome BJP strategy, K. Sudhakaran will meet with Mar Joseph Pamplany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here