Advertisement

ഡൽഹി മദ്യ നയക്കേസ്: കേജ്‌രിവാൾ നാളെ സിബിഐക്ക് മുമ്പാകെ ഹാജരാകും

April 15, 2023
Google News 3 minutes Read
arvind-kejriwal-against-cbi-and-enforcement-directorate

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ നാളെ സിബിഐക്ക് മുമ്പാകെ ഹാജരാകും. ചോദ്യം ചെയ്യലിനായി ഏപ്രിൽ 16ന് രാവിലെ 11 മണിക്ക് ഡൽഹി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് അയച്ചിട്ടുണ്ട്. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് സിബിഐയുടെ ഈ നീക്കം. (Delhi excise policy case: Kejriwal to appear before CBI for questioning on April 16)

ദേശീയ പാർട്ടിയായതിന് ശേഷം ആം ആദ്മിയെ ഭയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. പാർട്ടിയെ ഭയപ്പെടുത്താനുള്ള കേന്ദ്ര ശ്രമത്തിന്റെ ഭാഗമാണ് കെജ്‌രിവാളിനെതിരായ സിബിഐ നോട്ടീസ്. ഇതിൽ പാർട്ടിയെ ഭയപ്പെടുത്തില്ലെന്നും ഏപ്രിൽ 16ന് ഡൽഹി മുഖ്യമന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും എഎപി വ്യക്തമാക്കി.

“പ്രധാനമന്ത്രിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങളും നിങ്ങളുടെ സർക്കാരും തല മുതൽ പാദം വരെ അഴിമതിയിൽ മൂടപ്പെട്ടിരിക്കുന്നു. ഈ സിബിഐ സമൻസ് കൊണ്ട് അരവിന്ദ് കെജ്രിവാളിന്റെ പോരാട്ടം അവസാനിക്കില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിങ്ങളുടെ ഗൂഢാലോചനയിൽ അദ്ദേഹത്തിന്റെ ശബ്ദം നിശബ്ദമാകില്ല” സഞ്ജയ് സിംഗ് പറഞ്ഞു. ജിഎൻസിടിഡിയുടെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും ക്രമക്കേട് നടന്നുവെന്ന കേസിന്റെ തുടരന്വേഷണത്തിലാണ് സിസോദിയയെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തത്.

Story Highlights: Delhi excise policy case: Kejriwal to appear before CBI for questioning on April 16

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here