Advertisement

അരിക്കൊമ്പൻ കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രിംകോടതിയിൽ

April 15, 2023
Google News 2 minutes Read
Arikomban case

അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രിംകോടതിയിൽ. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും കേരളം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. കേരളം കേസിന്റെ രേഖകൾ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസ‍ലിനു കൈമാറി.

ഇതിനിടെ ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലിൽ സംസ്ഥാന സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു.

Read Also:അരിക്കൊമ്പൻ വിഷയം; സമരം തുടരുമെന്ന് വാഴച്ചാലിലെ ആദിവാസി സമൂഹം; പ്രതിഷേധം അവസാനിപ്പിക്കാൻ പറമ്പിക്കുളം നിവാസികൾ

ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സുപ്രിം കോടതിയെ ധരിപ്പിക്കു‍മെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രിംകോടതിയിലും ആവർത്തിക്കും.

Story Highlights: Kerala approaches Supreme Court against move to relocate Arikomban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here