വിഷുദിനത്തിൽ പാണ്ഡ്യദേശത്തേക്ക് സഞ്ചരിക്കുന്ന ദേവീമാർ; കോട്ടയത്തെ ക്ഷേത്രങ്ങളിലെ ഐതീഹ്യം അറിയാം

വിഷുദിനത്തൽ പാണ്ഡ്യദേശത്തേക്ക് ദേവിമാർ സഞ്ചരിക്കുമെന്ന് ഐതീഹ്യമുള്ള ക്ഷേത്രങ്ങളുണ്ട് കോട്ടയത്ത്. കുടമാളൂർ, വൈക്കം മൂത്തേടത്തുകാവ് ക്ഷേത്രങ്ങളിലെ ദേവിമാർ വിഷുദിനത്തിൽ മധുരയിലേക്ക് പുറപ്പെടുമെന്നാണ് സങ്കൽപ്പം. ഇതേദിവസം, മധുരയിലെ ഗ്രാമങ്ങളിൽ മലയാളത്തമ്മയെ വരവേൽക്കുന്ന ചടങ്ങുകളും നടക്കും. ദേവിമാരുടെ യാത്രപൂർത്തിയാകുന്ന മൂന്നാം മാസമേ കോട്ടയത്തെ ക്ഷേത്രങ്ങൾ വീണ്ടും തുറക്കുകയുള്ളു. ( kottayam kudamaloor devi temple story )
കോട്ടയം അയ്മനം പഞ്ചായത്തിലാണ് കുടമാളൂർ ഗ്രാമം.
വിഷുദിനത്തിൽ അർദ്ധരാത്രിയോടെ കരികുളങ്ങര ദേവീ മധുരയിലേക്ക് പുറപ്പെടുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇതേസമയം, മധുരയിലെ ഗ്രാമങ്ങളിൽ മലയാളത്തമ്മയെ വരവേൽക്കാനുള്ള ആഘോഷമായ ചടങ്ങുകളും നടക്കും.
വിഷുദിവസം ദീപാരാധനയ്ക്കുശേഷം താലപ്പൊലിയോടെ ദേവിയെ ആനയിച്ച് ക്ഷേത്രമതിലിനു പുറത്തുള്ള ‘ഇളംകോവിലിൽ’ കുടിയിരുത്തും.
ഈ മണ്ഡപത്തിനു മുന്നിൽ നാട്ടുകാർ ഒത്തുകൂടി ആർപ്പും കുരവയുമിട്ട് ദേവിക്ക് യാത്രയയപ്പുനൽകും. ഇതോടെ ക്ഷേത്ര നടയടക്കും. ദേവി തിരികെയത്തുമെന്ന് സങ്കൽപ്പിക്കുന്ന കർക്കിടകം ഒന്നിനെ പിന്നീട് നടതുറക്കുകയുള്ളു. വൈക്കം മൂത്തേടത്ത് കാവിലും സമാനമായി ചടങ്ങുണ്ട്.
Story Highlights: kottayam kudamaloor devi temple story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here