Advertisement

തിഹാർ ജയിലിൽ ഏറ്റുമുട്ടൽ; ലോറൻസ് ബിഷ്‌ണോയിയുടെ സഹായിയെ എതിരാളികൾ കുത്തിക്കൊന്നു

April 15, 2023
Google News 3 minutes Read
Lawrence Bishnoi's Aide Killed By Rival Gang Members In Delhi Jail

തിഹാർ ജയിലിൽ ക്രിമിനൽ സംഘാംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ (Lawrence Bishnoi) കൂട്ടാളി കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതീവ സുരക്ഷാ മേഖലയായ ജയിൽ നമ്പർ 3ൽ തടവിലായിരുന്ന പ്രിൻസ് തെവാത്തിയ(30) (Prince Tewatia) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട തെവാതിയ 16 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഏറ്റുമുട്ടലിൽ നാല് തടവുകാർക്കും പരിക്കേറ്റു. (Lawrence Bishnoi’s Aide Killed By Rival Gang Members In Delhi Jail)

വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രിൻസ് തെവാതിയ ബാരക്കിന് പുറത്തുള്ള വാർഡിന്റെ കോമൺ ഏരിയയിൽ നടക്കുമ്പോൾ, എതിരാളി സംഘത്തിലെ അംഗമായ അതൗർ റഹ്മാനുമായി തർക്കത്തിൽ ഏർപ്പെട്ടു. വഴക്കിനിടെ റഹ്മാനെ പ്രിൻസ് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു. പിന്നീട് ഇരുവിഭാഗത്തിലുമുള്ളവർ ഏറ്റുമുട്ടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു. കുത്തേറ്റ പ്രിൻസ് ഉൾപ്പെടെ പരിക്കേറ്റവരെ ജയിൽ അധികൃതർ സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് എല്ലാവരെയും ഡിഡിയു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇതിനിടയിൽ പ്രിൻസ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേസമയം സംഭവത്തിൽ ഹരിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡി കൊലപാതകമായതിനാൽ മജിസ്‌ട്രേറ്റ് തല അന്വേഷണവും ഉണ്ടാകും.

ഡൽഹി കാന്റ് സ്റ്റേഷനിൽ ഫോർച്യൂണർ കാർ കവർച്ച നടത്തിയ കേസിലാണ് പ്രിൻസ് ആദ്യമായി അറസ്റ്റിലാകുന്നത്. ഡിസംബർ മാസത്തിലാണ് പ്രിൻസ് തിഹാറിലെത്തിയത്. സൗത്ത് ഡൽഹി മേഖലയിൽ പ്രിൻസ് വളരെ സജീവമായിരുന്നു. പിന്നീട് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തോടൊപ്പം ചേർന്നു. ഒക്ടോബറിൽ ചില കുറ്റങ്ങൾ ചുമത്തി പ്രിൻസ് ജയിലിലായതായി വൃത്തങ്ങൾ പറയുന്നു. അക്കാലത്ത് പ്രിൻസ് ജയിലിലും ആക്രമിക്കപ്പെട്ടു.

Story Highlights: Lawrence Bishnoi’s Aide Killed By Rival Gang Members In Delhi Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here