എം.എ. യൂസഫലി മക്കയിൽ; റമദാനിലെ പ്രത്യേക പ്രാർഥനകളിൽ പങ്കെടുക്കും

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി മക്കയിലെത്തി.പരിശുദ്ധ റമദാനിലെ അവസാന ദിന രാത്രങ്ങൾ പരിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പത്നി സാബിറയുമൊത്ത് മക്കയിലെത്തിയത്. ഉംറ നിർവഹിച്ചശേഷം മസ്ജിദുൽ ഹറമിലെ റമദാനിലെ അവസാന ദിനരാത്രങ്ങിലെ പ്രത്യേക പ്രാർഥനകളിൽ പങ്കെടുക്കും.(ma yusafali in makkah)
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
എല്ലാ വർഷവും റമദാനിലെ അവസാന നാളുകളിൽ മക്കയിൽ എത്താറുണ്ട് എം.എ യൂസഫലി. പുണ്യ മാസത്തിൽ ആത്മീയ നിർവൃതിയിൽ മുഴുകുന്ന ലക്ഷോപലക്ഷം വിശ്വാസികൾക്ക് പരിശുദ്ധ ഹറമിൽ സൗദി അധികൃതർ നൽകുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
Story Highlights: ma yusafali in makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here