ഈ സീസണോടെ ധോണി വിരമിക്കുമെന്നുറപ്പ്: കേദാർ ജാദവ്

ഈ ഐപിഎൽ സീസണു ശേഷം എംഎസ് ധോണി വിരമിക്കുമെന്നുറപ്പാണെന്ന് ഇന്ത്യയുടെ മുൻ താരം കേദാർ ജാദവ്. ഇതായിരിക്കും ധോണിയുടെ അവസാന സീസണെന്ന് തനിക്ക് 2000 ശതമാനം ഉറപ്പാണെന്നും ആരാധകർ അദ്ദേഹം ഇപ്പോൾ കളിക്കുന്നത് മിസ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ക്രിക്കറ്റ്നെക്സ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു താരമെന്ന നിലയിൽ ഐപിഎലിൽ ധോണിയുടെ അവസാന സീസണാവും ഇതെന്ന് ഞാൻ 2000 ശതമാനം ഉറപ്പിച്ചുപറയുന്നു. ജൂലായിൽ ധോനിക്ക് 42 വയസാവും. ഇപ്പോഴും മാച്ച് ഫിറ്റാണെങ്കിലും അദ്ദേഹവും ഒരു മനുഷ്യനാണ്. ഇത് അദ്ദേഹത്തിൻ്റെ അവസാന സീസണാവുമെന്ന് എനിക്ക് തോന്നുന്നു. ആരാധകർ അദ്ദേഹം ഇപ്പോൾ കളിക്കുന്നതൊന്നും മിസ് ചെയ്യരുത്. അദ്ദേഹം ഫീൽഡിലുള്ള എല്ലാ പന്തുകളും ആരാധകർ കാണണം.”- ജാദവ് പറഞ്ഞു.
Story Highlights: ms dhoni retire kedar jadhav
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here