മലപ്പുറത്ത് വൻ ലഹരി വേട്ട; 3000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മലപ്പുറത്ത് വൻ ലഹരി വേട്ട. വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ നിന്ന് മൂവായിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി. ലോറിയിൽ ബിസ്‌ക്കറ്റിനും മിട്ടായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ ലഹരിയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി.
പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം രൂപയും പിടിച്ചെടുത്തു.
Story Highlights: Over 3000 kg of banned tobacco products seized in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here