Advertisement

സൗദിയിലെ 325 കിലോ സ്വർണ മോഷണക്കേസ്; കേസിൽ നിന് രക്ഷപ്പെടുത്താമെന്ന വാഗ്ദാനം വിശ്വസിച്ചത് തിരിച്ചടിയായെന്ന് റോണി ട്വന്റിഫോറിനോട്

April 15, 2023
Google News 2 minutes Read
saudi gold smuggling roni varghese

സൗദിയിൽ 325 കിലോ സ്വർണ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കണ്ണൂർ പേരാവൂർ സ്വദേശി റോണി വർഗീസിൻ്റെ പ്രതികരണം ട്വൻ്റി ഫോറിന്. പരിചയക്കാർ കെണിയിൽപ്പെടുത്തിയതെന്ന് റോണി ട്വന്റിഫോറിനോട് പറഞ്ഞു. കുറ്റകൃത്യത്തിൽ പങ്കാളിത്തുള്ളവർ നാട്ടിലേക്ക് കടന്നു. താമരശ്ശേരിയിൽ തട്ടിക്കൊണ്ട് പോയ മുഹമ്മദ് ഷാഫിയുടെ വെളിപ്പെടുത്തൽ സമാന കേസിലെന്നും റോണി വ്യക്തമാക്കി. ( saudi gold smuggling roni varghese )

താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശത്തിൽ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ രണ്ടു മലയാളികൾ സൗദിയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. അതിലൊരാളാണ് കണ്ണൂർ പേരാവൂർ സ്വദേശി റോണി വർഗീസ്. റിയാദ് വിമാനത്താവളത്തിൽ നിന്നാണ് സ്വർണം ഉൾപ്പെടുന്ന കണ്ടെയ്നർ മോഷ്ടിച്ചു കടത്തിയത്. പരിചയമുണ്ടായിരുന്നവർ കെണിയിൽപ്പെടുത്തിയെന്ന് റോണിയുടെ അവകാശവാദം. തൻ്റെ ഫോൺ ഉപയോഗിച്ച് പ്രതികൾ ആശയ വിനിമയം നടത്തിയത് തെളിവായി.

രക്ഷപ്പെടുത്താമെന്ന വാഗ്ദാനം വിശ്വസിച്ചത് തിരിച്ചടിയായി. വിചാരണ വേളയിൽ നിയമ പിന്തുണ ലഭിച്ചില്ല. 15 വർഷം തടവും 100 കോടി പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിൽ പങ്കാളിത്തുള്ളവർ നാട്ടിലേക്ക് രക്ഷപ്പെട്ടു.

മോചനത്തിന് സഹായം വേണമെന്നും റോണി വർഗീസ് അഭ്യർത്ഥിച്ചു.

Story Highlights: saudi gold smuggling roni varghese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here