Advertisement

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?

April 15, 2023
Google News 2 minutes Read
what to do when brake fails while driving

ഒരേ പോലെ ഉപകാരപ്രദവും അതേ പോലെ സങ്കീർണവുമാണ് ഡ്രൈവിംഗ്. നിനച്ചിരിക്കാത്ത പല പ്രതിസന്ധികളും ഡ്രൈവിംഗിനിടെ വരാം. അതിലൊന്നാണ് ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടമാകുന്ന അവസ്ഥ. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ ഹാൻഡ് ബ്രേക്ക് വലിച്ചും മറ്റും വാഹനം നിർത്താനുള്ള നീക്കമാകും മിക്കവരും നടത്തുക. എന്നാൽ സമയോചിതമായി ഇടപെട്ടില്ലെങ്കിൽ വലിയ അപകടത്തിലേക്ക് ഇവ വഴിതെളിക്കും. ( what to do when brake fails while driving )

അപ്പോൾ പിന്നെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ? ഇത് വിശദമാക്കുകയാണ് കേരലാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ :

  • വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതൽ അപകടത്തിലേക്ക് നയിക്കും. ആക്‌സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കുക.
  • ബ്രെക്ക് പെഡൽ ചവിട്ടിയിട്ട് താഴുന്നില്ലെങ്കിൽ ചിലപ്പോൾ ബ്രേക്കിംങ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക.
  • ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിംങ് സമ്മർദ്ദം താൽകാലികമായി വീണ്ടെടുക്കാൻ സാധിക്കും. ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക. ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുക.
  • മണിക്കൂറിൽ അഞ്ചു മുതൽ പത്തു കിലോമീറ്റർ വേഗത വരെ കുറയ്ക്കാൻ എഞ്ചിൻ ബ്രേക്കിംഗിന് സാധിക്കും. താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന രീതിയാണ് ഇത്. ആദ്യം ഒന്നോ, രണ്ടോ ഗിയർ ഡൌൺ ചെയ്യുക. വേഗത ഒരൽപം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.
  • അമിത വേഗത്തിൽ ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം മാത്രം ഹാൻഡ്‌ബ്രേക്ക് വലിക്കുക.
  • ലൈറ്റിട്ടും ഹോൺ മുഴക്കിയും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകട സൂചന നൽകുക.

Story Highlights: what to do when brake fails while driving

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here