Advertisement

കൈക്കുഞ്ഞുമായി തനിച്ച് യാത്ര നടത്തി യുവതി; ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്; വൈറൽ കുറിപ്പുമായി ഭർത്താവ്

April 16, 2023
Google News 3 minutes Read
actor-ajith-kumar-passenger-london-airport-young-mom-pictur

10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് ഏറെ ബുദ്ധിമുട്ടി യാത്ര ചെയ്യുകയായിരുന്ന യുവതിയ്‌ക്ക് ലഗേജ് ചുമന്ന് പുറത്തെത്തിച്ച് നൽകി നടൻ അജിത്. ലണ്ടനിൽ നിന്നുള്ള നടന്റെ ചിത്രം വൈറലാകുകയാണ്, അതിൽ അദ്ദേഹത്തിനൊപ്പം ഒരു സ്ത്രീയും, കുഞ്ഞുമുണ്ട്.(actor ajith kumar passenger london airport young mom picture)

കുട്ടികളുമായി യാത്ര ചെയ്യുന്നത് എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം . അത്തരമൊരു സാഹചര്യത്തിൽ ലഗേജും കുട്ടിയെയും പിടിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. യുവതിയുടെ പ്രശ്‌നം നേരിൽ കണ്ടതോടെയാണ് അജിത് കുമാർ യുവതിയെ സഹായിച്ചത് . യുവതിയുടെ ഭർത്താവ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

‘എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ഇതിനിടയിൽ നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. സ്യൂട്ട്‌കേസും കുട്ടിയുമായി അവൾ താരത്തെ കാണാനെത്തി. എന്നാൽ അദ്ദേഹം ഒപ്പം ചിത്രം എടുക്കുക മാത്രമല്ല എന്റെ ഭാര്യയെ സഹായിക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളുടെ സ്യൂട്ട്കേസ് പിടിച്ചു. ഭാര്യ നിരവധി തവണ വിലക്കിയെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നും അദ്ദേഹം പറഞ്ഞു ‘ യുവതിയുടെ ഭർത്താവ് കുറിപ്പിൽ പറയുന്നു . അജിതിനോടൊപ്പമുള്ള യുവതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Story Highlights: actor ajith kumar passenger london airport young mom picture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here