എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് യുഎപിഎ ചുമത്തിയത്. തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതോടെയാണ് പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. പ്രതിയ്‌ക്കെതിരെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്. (Elathur train fire Police charged UAPA against Shahrukh Saifi)
ഷാറൂഖിന്റെ കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ യുഎപിഐ കൂടി ചുമത്തിയിരിക്കുന്നത്. അവസാനഘട്ട ചോദ്യം ചെയ്യലില്‍ എങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പശ്ചാത്തലത്തില്‍ ഇന്നോ നാളെയോ ആക്രമണം നടന്ന എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. ഷാരൂഖിന്റെ ജാമ്യ ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷം എന്‍ഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്.
Story Highlights: Elathur train fire Police charged UAPA against Shahrukh Saifi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here