ആറ് വർഷത്തെ പ്രണയം; ഒടുവിൽ പട്ടാമ്പിക്കാരി വീണയ്ക്ക് വരനായി ഇറ്റാലിയൻ പൗരൻ ഡാരിയോ

ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ പട്ടാമ്പി മുതുതല സ്വദേശി വീണക്ക് വരനായി ഇറ്റാലിയൻ പൗരൻ ഡാരിയോ. വിമാനയാത്രക്കിടെ പരിചയപ്പെട്ട് തുടങ്ങിയ പ്രണയത്തിന് ഒടുവിൽ ഇരുവർക്കും മംഗല്യസാഫല്യം.( Kerala pattambi girl marries italian youth )
2017 ൽ ഉപരിപഠനത്തിനായി യുഎസിലേക്കുള്ള യാത്രക്കിടയിലാണ് പട്ടാമ്പി മുതുതല സ്വദേശി വീണ ഇറ്റലിയിൽ നിന്നുള്ള ഡാരിയോയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും തമ്മിലുളള സൗഹൃദം തുടർന്നു.സൗഹൃദം പിന്നീട് പ്രണയത്തിലേക്കും.കഴിഞ്ഞ വർഷമാണ് വീണ പ്രണയത്തെ കുറിച്ച് വീട്ടിലറിയിച്ചത്.ഇരുവീട്ടുകാരും സമ്മതമറിയിച്ചതോടെ കഴിഞ്ഞ വർഷം യുഎസിൽ വെച്ച് ഇരുവരും വിവാഹം ഔദ്യോഗികമാക്കി വീണയുടെ പഠനം പൂർത്തിയായി നാട്ടിലെത്തിയതോടെ കുടുംബക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വെച്ച് ഡാരിയോ വീണയെ പുഷ്പഹാരമണിയിച്ചു.
ആദ്യമായാണ് ഇന്ത്യയിലെത്തുന്നതെന്നും ബന്ധത്തിൽ സന്തോഷമുണ്ടെന്നും വരൻ ഡാരിയോ പറയുന്നു.വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും ഡാരിയോ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ മൂലം ഡാരിയോയുടെ കുടുംബം ചടങ്ങിനെത്തിയിട്ടില്ല. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇരുവരും ഇറ്റലിയിലേക്ക് തിരിക്കും.ഐടി മേഖലയിലാണ് ഇരുവരും തൊഴിലെടുക്കുന്നത്.
Story Highlights: Kerala pattambi girl marries italian youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here