‘സ്നേഹ സൗഹൃദ ഇഫ്താർ സംഗമം’ സൗദിയിൽ ഒന്നര പതിറ്റാണ്ടുകളായി ചുറ്റുമുള്ളവർക്ക് ഇഫ്താർ ഒരുക്കി ശിവൻ കോലോത്ത്

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി തൻറ്റെ ചുറ്റുമുള്ളവർക്ക് വേണ്ടി ഇഫ്താർ ഒരുക്കുകയാണ് സൗദി അൽ കോബാറിലെ ശിവൻ കോലോത്ത്. തൻറ്റെ ജീവിത വഴിയിൽ പകർന്ന് കിട്ടിയ സ്നേഹ സൗഭാഗ്യങ്ങളുടെ തിരിച്ചു നൽകൽ കൂടിയായി മാറുകയാണ് ഈ ഇഫ്താർ സംഗമം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൻറ്റെ പഴക്കമുണ്ട് ഈ ഇഫ്താർ വിരുന്നിന്.(Shivan Koloth prepared Iftar for one and a half decades in Saudi)
എല്ലാ റമദാനിലും മുടങ്ങാതെ നടത്തുന്ന ഈ ഇഫ്താർ സംഗമത്തിലൂടെ സ്നേഹ സുഹൃദം കൂടി ഊട്ടി ഉറപ്പിക്കുകയാണ് അൽകോബാറുകാരുടെ സ്വന്തം ശിവേട്ടൻ. കഴിഞ്ഞ മൂന്നരപതിറ്റാണ്ടിലധികമായി സൗദിയിലെ അൽ കോബാറിലുള്ള തൃശൂർ സ്വദേശി ശിവൻ കോലോത്ത് തൻറ്റെ പ്രവാസ ജീവിതത്തിനടിയിലും പുണ്യങ്ങളുടെ പൂക്കാലമാകുമ്പോൾ തൻറ്റെ സുഹൃദ് വലയത്തിനുള്ളിലെ സഹോദരങ്ങളെ പങ്കെടുപ്പിച്ചാണ് ഈ സൗഹൃദ സംഗമം തീർക്കുന്നത് .
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
പുണ്യ മാസത്തിലെ ഈ നോമ്പ് തുറയ്ക്ക് സ്നേഹത്തിൻറ്റെ മഹാപുണ്യം കൂടി അലിഞ്ഞു വർഷിക്കുകയാണ് .സ്വദേശികളും ഈ ഇഫ്താറിൻറ്റെ ഭാഗമാകുന്നു എന്നതും ശ്രദ്ധേയമാണ് .ഒരു ഗ്രാമത്തിൻറ്റെ സർവ്വ വിശുദ്ധിയും നെഞ്ചോട് ചേർക്കുന്ന കോബാറുകാരുടെ ശിവേട്ടനും മകൻ സായ് കിരണിനും മുടങ്ങാതെ ഈ സംഗമം എന്നും തീർക്കണമെന്നത് തന്നെയാണ് ആഗ്രഹം.
എന്തായാലും റമദാൻ വന്നെത്തുന്നതോടെ ഖോബാറിലെ വിശിഷ്യാ മലയാളികളുടെ ഒരു ഒത്തു കൂടൽ കൂടിയായി മാറുകയായിരുന്നു ശിവൻ കോലോത്ത് ഒരുക്കിയ ഈ ഇഫ്താർ വിരുന്ന് .
Story Highlights: Shivan Koloth prepared Iftar for one and a half decades in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here