Advertisement

കുടുംബാംഗംങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ച് ഡബ്ല്യൂ.എം.എഫ് ദമ്മാം കൗൺസിൽ

April 16, 2023
Google News 2 minutes Read
WMF Dammam Council organized an Iftar meet with family members and children

ഡബ്ല്യൂ.എം.എഫ് ദമ്മാം കൗൺസിൽ കുടുംബാംഗംങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തി സമുചിതമായി ഇഫ്ത്താർ മീറ്റ് സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നാഷണൽ, മിഡിൽ ഈസ്റ്റ് നേതാക്കൾ പങ്കെടുത്തു. (WMF Dammam Council organized an Iftar meet)

മുൻ ദേശീയ വൈസ് പ്രസിഡൻറ്റുംഎഴുത്തുകാരനുമായ ശിഹാബ് കൊയിലാണ്ടി റമദാൻ സന്ദേശം നൽകി. ആത്മസംസ്കരണത്തോടൊപ്പം മതത്തിൻ്റെ വേലിക്കെട്ടുകൾ തകർത്ത് പരസ്പരസാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുക ഇന്നിൻ്റെ അനിവാര്യതയാണെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തി.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

നൂറ്റിഅറുപത്തിരണ്ട് രാജ്യങ്ങളിലായി ഇരുനൂറിലധികം കൗൺസിലുകളിൽ സജീവ സാന്നിധ്യമറിയിച്ച വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് കൗൺസിലുകൾ ഒത്തുചേർന്ന് മെയ് അഞ്ചിന് ഖത്തറിൽ വെച്ച് സംഘടിപ്പിക്കുന്ന ‘മീ, മീറ്റപ്പ് 2023’ പരിപാടിയെക്കുറിച്ച്, ഡബ്ള്യൂ.എം.എഫ് സുവനീർ പത്രാധിപ സമിതിയംഗം ചന്ദൻ ഷേണായിയും അന്നേ ദിവസം ദമ്മാമിൽ അരങ്ങേറുന്ന ഡബ്ള്യൂ.എം.എഫ് ദമ്മാം കൗൺസിൽ, നിഹാൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണ്ണമെൻ്റിനെ കുറിച്ച് ജന:സെക്രട്ടറി പ്രിൻസ് ജോർജ്ജുംവിശദീകരിച്ചു.

മുഹമ്മദ് തെൻസിൽ, മുസ്തഫ തലശ്ശേരി, നവാസ് ചൂനാടൻ, രമേശൻ, മുസ്തഫ പാവയിൽ, അസ്‌ലം കൊളക്കോടൻ, നജീം ബഷീർ, മൻസൂർ മങ്കട, മുഹമ്മദ് സാദിഖ്, റോണി ജോൺ, ഷബീർ ആക്കോട്, ഷാഫി ബാലുശ്ശേരി, ഗംഗൻ, ജയരാജ് വനിതാ വിംഗ് സാരഥികളായ സോഫിയ ഷാജഹാൻ, ഡോ.ടെസ്സി റോണി, ബാസിഹാൻ നടുക്കണ്ടി, മുബീന മുസ്തഫ എന്നിവർ നേതൃത്വം നൽകി.
പ്രസിഡൻ്റ് ജലീൽ പള്ളാത്തുരുത്തിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജന:സെക്രട്ടറി പ്രിൻസ് ജോർജ്ജ് സ്വാഗതമാശംസിച്ചു. ട്രഷറർ ഷാൻ്റോ ചെറിയാൻ നന്ദിയും പറഞ്ഞു.

Story Highlights: WMF Dammam Council organized an Iftar meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here