Advertisement

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ (ഫിറ കുവൈറ്റ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

March 25, 2025
Google News 2 minutes Read
fira kuwait iftar meet

കുവൈറ്റിലെ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രെജിസ്‌ട്രേഡ് അസോസിയേഷന്‍ (ഫിറ കുവൈറ്റ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഫിറ ജോയിന്റ് കണ്‍വീനര്‍ ശ്രീ.ഷൈജിത്തിന്റെ അധ്യക്ഷതയില്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമം ഫിറ കണ്‍വീനറൂം ലോക കേരളസഭ പ്രതിനിധിയുമായ ശ്രീ.ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകന്‍ ശ്രീ.അന്‍വര്‍ സഈദ് മുഖ്യപ്രഭാഷണം നടത്തി. (fira kuwait iftar meet)

കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കുചേര്‍ന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താര്‍ വൈക്കം (എം.ഡി ഡ്യൂഡ്രോപ്സ്), ചെസ്സില്‍ രാമപുരം (കെ ഡി എ കെ- കോട്ടം ജില്ല അസോസിയേഷന്‍), അലക്‌സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടന്‍ ( ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അസോസി യേഷന്‍ – ഫോക്ക്), എം.എ. നിസ്സാം (ട്രാക്- തിരുവനന്തപുരം ജില്ല അസോസിയേഷന്‍), കൃഷ്ണന്‍ കടലുണ്ടി (വീക്ഷണം ), രാഗേഷ് പറമ്പത്ത് (കെഡിഎ- -കോഴിക്കോട് ജില്ല അസോസിയേഷന്‍), ഷൈനി ഫ്രാങ്ക് ( പ്രവാസി ലീഗല്‍ സെല്‍), റാഷിദ് (കെ ഇ എ – കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍), ഷൈല മാര്‍ട്ടിന്‍ (മലപ്പുറം ജില്ല അസോസിയേഷന്‍), വിജോ പി തോമസ് (കെകെസിഒ), ഷൈജു (കോഡ്പാക്- കോട്ടയം ജില്ല അസോസിയേഷന്‍), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാള്‍ഡ് ജോസ്, ഷിജൊ എം ജോസ് (ഫോക്കസ്), ബിജോ പി ബാബു (അടൂര്‍ എന്‍ ആര്‍ ഐ), വത്സരാജ് (കര്‍മ്മ), ജിമ്മി ആന്റണി(അങ്കമാലി അസോസിയേഷന്‍), പ്രിന്‍സ് കൊല്ലപ്പിള്ളില്‍ , രതീഷ് വര്‍ക്കല (ഓവര്‍സീസ് എന്‍ സി പി ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Read Also: ജലസേചന വകുപ്പിന്റെ ഡാം ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; നടപടി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍

ജെയിംസ് വി കൊട്ടാരം (തിരുവല്ല ) ജിനേഷ് (വയനാട് ജില്ലാ അസോസിയേഷന്‍)ഷൈറ്റസ്റ്റ് തോമസ് (പത്തനം തിട്ട ജില്ല അസോസിയേഷന്‍) സക്കീര്‍ (പാലക്കാട് ജില്ലാ അസോസിയേഷന്‍ – പല്‍പക് ) ജെറാള്‍ഡ് ജോസ് (വേള്‍ഡ് മലയാളി കൗണ്‍സില്‍) എന്നിവരും പങ്കെടുത്തു.ഫിറ ജനറല്‍ സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് സ്വാഗതവും. പ്രോഗ്രാം കണ്‍വീനര്‍ ബിജു സ്റ്റീഫന്‍ നന്ദിയും രേഖപ്പെടുത്തി.

Story Highlights : fira kuwait iftar meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here