Advertisement

വിഷു ബമ്പറിങ്ങെത്തി; ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

April 17, 2023
2 minutes Read
kerala lottery share price claim procedure

വിഷു ബമ്പറിങ്ങെത്തി. ബമ്പർ ടിക്കറ്റുകൾ കൂടുതലായി എടുത്ത് സമ്മാനം ലഭിക്കാനുള്ള ചാൻസ് വർധിപ്പിക്കാൻ അടുത്തിടെയായി നടപ്പിലാക്കിവരുന്ന ഒരു രീതിയാണ് ‘ഷെയറിട്ട്’ ലോട്ടറി എടുക്കൽ. അഞ്ചോ പത്തോ പേർ ചേർന്ന് ഇരട്ടിയോളം ലോട്ടറികൾ വാങ്ങിക്കൂട്ടം. സമ്മാനമടിച്ചാൽ പങ്കെട്ടെടുക്കും. ഇതാണ് രീതി. എന്നാൽ ലോട്ടറി ടിക്കറ്റുകൾ ഷെയറിട്ട് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ( kerala lottery share price claim procedure )

ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.

വിഷു ബമ്പർ നറുക്കെടുപ്പ് എന്ന് ?

വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24നാണ്. കഴിഞ്ഞ വർഷം വരെ 10 കോടിയായിരുന്നു ബമ്പർ സമ്മാനമെങ്കിൽ ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനമടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ?

വിഷു ബമ്പർ ഒന്നാം സമ്മാനമടിച്ച വ്യക്തിക്ക് 12 കോടി രൂപയും കൈയിൽ ലഭിക്കില്ല. കഴിഞ്ഞ വർഷം പത്ത് കോടി രൂപയുടെ സമ്മാന ജേതാവിന് 6 കോടി രൂപയാണ് കൈയിൽ ലഭിച്ചത്. അതുകൊണ്ട് തന്നെ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് കണക്ക് കൂട്ടിയാൽ 12 കോടി ലഭിക്കുന്ന ഈ വർഷത്തെ ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

എവിടെ ടിക്കറ്റ് മാറി പണം സ്വന്തമാക്കാം ?

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

കാലാവധി

നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.

Story Highlights: kerala lottery share price claim procedure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top