പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകപോക്കലെന്ന് പൊലീസ്

താമരശേരിയില്‍ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മലയാളികള്‍ തന്നെയെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പകപോക്കലെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ സംഘത്തെ ഷാഫിയുടെ വീട്ടുകാരും തിരിച്ചറിഞ്ഞു. മുഹമ്മദ് ഷാഫിയുടെ കുടുംബത്തിന് എല്ലാം അറിയാമെന്നും പൊലീസ് പറഞ്ഞു.(revenge of gold smuggling gang in shafi kidnapping case)
മുഹമ്മദ് ഷാഫിയെ വടകര എസ്പി ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷപെട്ടെത്തിയ ഷാഫിയെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ മൈസൂരുവിലാണ് ഉപേക്ഷിച്ചത്. തുടര്‍ന്ന് ബസ് മാര്‍ഗം രാവിലെയോടെ വീട്ടിലെത്തിയ ഷാഫി പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അതേസമയംക്വട്ടേഷന്‍ സംഘത്തില്‍ നിന്നും രക്ഷപെട്ട ശേഷം ഷാഫി അയച്ച ശബ്ദസന്ദേശം പുറത്തെത്തി. എല്ലാവരും ചേര്‍ന്ന് തന്നെ ചതിച്ചെന്നാണ് ഷാഫിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. തന്റെ പേരില്‍ കേസൊന്നുമില്ല. സ്വന്തം ജ്യേഷ്ഠന്‍ പോലും തന്നെ പരിഗണിച്ചില്ലെന്നും ഷാഫി ശബ്ദസന്ദേശത്തില്‍ പറഞ്ഞു.
ഈ മാസം ഏഴിനാണ് ഷാഫിയെയും ഭാര്യയെയും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. സ്വര്‍ണക്കടത്ത്, ഹവാല ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവരം തേടി ഷാഫിയെ വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.
Story Highlights: revenge of gold smuggling gang in shafi kidnapping case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here