ഹജ്ജ്, ഉംറ രജിസ്‌ട്രേഷൻ; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നൽകി സൗദി

മക്കയിലേക്ക് ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകാനൊരുങ്ങുന്ന വിശ്വാസികൾക്ക് ജാഗ്ര നിർദേശവുമായി സൗദി അറേബ്യ. തീർത്ഥാടനത്തിന് പോകുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ അറിയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. Saudi Arabia issues warning about Hajj Umrah online scams
ഹജ്ജ് രജിസ്ട്രേഷന് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് തട്ടിപ്പുകാർ പാകിസ്ഥാൻ പൗരന്മാരുടെ വിവരങ്ങളും പണവും തട്ടിയതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
Read Also: അരാംകോയുടെ നാല് ശതമാനം ഓഹരികൾ സനാബിൽ ഇൻവെസ്റ്റ്‌മെന്റിന് കൈമാറി സൗദി അറേബ്യ
ഓരോ രാജ്യത്തെയും ഹജ്ജ് മിഷൻ ഓഫീസുകളിലൂടെയാണ് സാധാരണയായി തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നത്. അത്തരം ഓഫീസുകളൊന്നും നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഹജ്ജ് പ്ലാറ്റ്‌ഫോം വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഈ വെബ്‌സൈറ്റിന് സമാനമായ രീതിയിലുള്ള വെബ്സൈറ്റുകൾ നിർമ്മിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്.
Story Highlights: Saudi Arabia issues warning about Hajj Umrah online scams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here