Advertisement

പാൽവില കൂട്ടി മിൽമ; സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി

April 18, 2023
Google News 2 minutes Read
milma milk price increase

പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. 29 രൂപയുടെ മിൽമ റിച്ചിന് രണ്ട് രൂപ കൂടും. ഇതോടെ മിൽമാ റിച്ചിന്റെ പുതിയ വില 30 രൂപയാകും. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് ഇനി മുതൽ 25 രൂപയാകും. ( milma milk price increase )

നാളെ മുതൽ മിൽമാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമ നൽകുന്ന വിശദീകരണം. നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ലെന്നും മിൽമ പറഞ്ഞു.

Read Also: സംസ്ഥാനത്ത് മിൽമ ഉത്പന്നങ്ങൾ ഇനി ഒരു ബ്രാൻഡിൽ

പാൽ വില വർധനയെ കുറിച്ച് മിൽമ സൂചിപ്പിക്കണമായിരുന്നു, എന്നാൽ അത് ഉണ്ടായില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മാധ്യമങ്ങളോട് പറഞ്ഞു. പാൽ വില വർധന സർക്കാർ അറിഞ്ഞില്ലെന്നും, വില വർധന പരിശോധിക്കുമെന്ന് ചിഞ്ചുറാണി പറഞ്ഞു.

Story Highlights: milma milk price increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here