പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അംബേദ്കറിനെപ്പറ്റി തീപ്പൊരി പ്രസംഗം; മലയാളികൾക്ക് അഭിമാനമായി അനുഷ

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അംബേദ്കറെപ്പറ്റി തീപ്പൊരി പ്രസംഗവുമായി മലയാളി. തിരുവനന്തപുരം നേമം സ്വദേശിയായ എ.എസ്. അനുഷയാണ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന ഡോക്ടർ ബി.ആർ. അംബേദ്കർ അനുസ്മരണച്ചടങ്ങിൽ അനുഷ നടത്തിയ 3 മിനിട്ട് പ്രസംഗം രാജ്യം ഏറ്റെടുത്തുകഴിഞ്ഞു.
Baba Saheb suffered a lot of hardships but his courage and determination propelled India into a future which guaranteed social justice and equality. Ms. Anusha S from Kerala was very inspiring, have a look.#Ambedkar pic.twitter.com/5YI7wmcC8n
— Om Birla (@ombirlakota) April 14, 2023
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 പേരാണ് ചടങ്ങിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയായിരുന്നു അനുഷ. ആകെ അനുഷ അടക്കം ഏഴ് പേരെയാണ് പ്രസംഗിക്കാനായി തിരഞ്ഞെടുത്തത്. ഈ പ്രസംഗമാണ് രാജ്യം ഏറ്റെടുത്തത്.
കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയും ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിങ് ഫോർ ഡെമോക്രസിയും ചേർന്നാണ് പാർലമെന്റിൽ അംബേദ്കർ അനുസ്മരണം നടത്തിയത്.
Story Highlights: parliament central hall ambedkar anusha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here