“കർഷകരുടെ താല്പര്യങ്ങളല്ല; സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ജോണി നെല്ലുരിന്റെ ശ്രമം”; അനൂപ് ജേക്കബ് എംഎൽഎ

പാർട്ടി വിടുന്നതിനുള്ള ജോണി നെല്ലുരിന്റെ നീക്കം ഭാഗ്യപരീക്ഷണം മാത്രമാണെന്ന് അനൂപ് ജേക്കബ് എംഎൽഎ ട്വന്റി ഫോറിനോട് പ്രതികരിച്ചു. യുഡിഎഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജോണി നെല്ലൂരിനെ നേരത്തെ മാറ്റിനിർത്തണമായിരുന്നു. സഭയുടെ പിന്തുണ ജോണി നെല്ലൂരിന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ വളർത്താനോ ശക്തിപെടുത്താനോ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല മറിച്ച് സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് കൂടിയാണ് അനൂപ് ജേക്കബ് അറിയിച്ചു. Anoop jacob on Johnny Nellore resignation
രണ്ടു വർഷം മുൻപ് അദ്ദേഹം കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ നിന്നും ജോസഫ് ഗ്രൂപ്പിലേക്ക് പോയപ്പോൽ തന്നെ അദ്ദേഹത്തെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അനൂപ് ജേക്കബ് അറിയിച്ചു. അന്ന് തന്നെ അദ്ദേഹത്തിനിടെ നീക്കങ്ങൾ മുന്നണിയെ അറിയിച്ചിരുന്നതായും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കർഷകരുടെ ആശങ്കകൾ ബിജെപിയിലൂടെ തീർപ്പ് കല്പിക്കപ്പെടും എന്ന് വിശ്വസിക്കുന്നില്ലെന്നും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും ജോണി നെല്ലൂർ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. തന്റെ ഭാവി പ്രവർത്തനങ്ങൾ മൂന്നോ നാലോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും നിലവിലെ പാർട്ടികളിലൊന്നും ചേരാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.
Read Also: ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം
ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണ് പുതിയ നീക്കമെന്ന് ജോണി നെല്ലൂർ പറഞ്ഞു. കേരളത്തിലെ റബ്ബർ കർഷകർ പ്രതിസന്ധിയിലാണെന്നും റബ്ബറിന് 300 രൂപയെങ്കിലും വില നൽകണമെന്നാണ് തന്റെ നിലപാടെന്നും ജോണി നെല്ലൂർ പറഞ്ഞു. മാർ ജോസഫ് പാംപ്ലാനി പറഞ്ഞതുമായി തനിക്ക് ബന്ധമില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. ക്രൈസ്തവ പാർട്ടി വരുമെന്നാണ് പ്രചാരണമെന്നും എന്നാൽ വരാൻ പോകുന്നത് സെക്യുലർ പാർട്ടിയാകുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
Story Highlights: Anoop jacob on Johnny Nellore resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here