Advertisement

സമ്പൂർണ ഡിജിറ്റലായി ബെവ്കോ

April 19, 2023
2 minutes Read
Bevco is now fully digital

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് കോർപ്പറേഷന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ഈ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാർക്ക് ജോലി അനായാസമാക്കാൻ ഇ-ഓഫീസ് സഹായകരമാകും. ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഇ-ഓഫീസ് സംവിധാനം പ്രാവർത്തികമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ബി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത, ഇ- ഓഫീസ് സൊല്യൂഷൻ നോഡൽ ഓഫീസർ ജാനു മോഹൻ, ബീവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Bevco is now fully digital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top