Advertisement

സൗദി വിസ വ്യവസ്ഥകളില്‍ മാറ്റം; ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല

April 19, 2023
Google News 4 minutes Read
visas to Saudi Arabia are no longer stamped in passports

സൗദി അറേബ്യയിലെ വിസ വ്യവസ്ഥയില്‍ മാറ്റം. ഇന്ത്യ അടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശന, താമസ വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ( Employment, visit and resident visas to Saudi Arabia are no longer stamped in passports)

സൗദി അറേബ്യയിലേക്കുള്ള വിസ വ്യവസ്ഥയിലാണ് അധികൃതര്‍ മാറ്റം വരുത്തിയത്. മെയ് ഒന്നു മുതല്‍ ഇന്ത്യ അടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ , സന്ദര്‍ശനം ,റസിഡന്‍സ് എന്നീ വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ലെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും ,മെയ് ഒന്നു മുതല്‍ വിസ വിവരങ്ങള്‍ അടങ്ങിയ ക്യൂ ആര്‍ കോഡുള്ള പേപ്പര്‍ പരിശോധിച്ച് വിസയുടെ സാധുത ഉറപ്പു വരുത്തി യാത്രാനുമതി നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ എയര്‍ ലൈന്‍സുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

Read Also: വെങ്കി സെഞ്ച്വറി വിഫലം; വിജയം അടിച്ചെടുത്ത് മുംബൈ; അഞ്ച് വിക്കറ്റ് വിജയം

ഇന്ത്യക്ക് പുറമെ യുഇഇ ,ഈജിപ്ത് ,ജോര്‍ദാന്‍ ,ഇന്തോനേഷ്യ ,ഫിലിപ്പീന്‍സ് ,ബംഗ്ലാദേശ് ,എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ , സന്ദര്‍ശനം ,റസിഡന്‍സ് വിസകളിലും സ്റ്റിക്കര്‍ പതിക്കില്ല, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറിലൂടെ പുറത്തിറക്കിയ ഉത്തരവ് പാലിക്കാന്‍ എല്ലാ എയര്‍ ലൈനുകളും ബാധ്യസ്ഥരാണെന്നും ഗാക്ക മുന്നറിയിപ്പും നല്‍കി.

Story Highlights: Employment, visit and resident visas to Saudi Arabia are no longer stamped in passports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here