വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍; നടപടിക്കെതിരെ വിമര്‍ശനം ശക്തം
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍. കോവളത്തെ ലീലാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു. ആദ്യമായാണ് വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ വകയില്‍ യാത്രഅയപ്പ് നല്‍കുന്നത്. (Govt function for retiring Chief Justice S Mani Kumar)
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഈ മാസം 23നാണ് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് യാത്രഅയപ്പും സീനിയര്‍ അഭിഭാഷകരുടെ പ്രത്യേക യാത്രഅയപ്പ് ചടങ്ങും പതിവുള്ളതാണ്. ഇത് രണ്ടും കൊച്ചിയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്നിരുന്നു. ഇതിന് പുറമെയാണ് അസാധാരണമായി സര്‍ക്കാര്‍ വകയിലുള്ള യാത്രഅയപ്പ്.’
കോവളത്തെ സ്വകാര്യഹോട്ടലില്‍ വൈകിട്ട് ഏഴ് മണിക്കായിരുന്നു ചടങ്ങ്. യാത്രഅയപ്പിനൊപ്പം അത്താഴവിരുന്നും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാരായ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് എന്നീ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കടുത്തു. ചീഫ് ജസ്റ്റിന് വിരമിക്കല്‍ ചടങ്ങൊരുക്കിയ സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനം ശക്തമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ വിധി പറഞ്ഞ ന്യാധിപന് പതിവിന് വിപരീതമായി യാത്രഅയപ്പ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിമര്‍ശകരുടെ വാദം.
Story Highlights: Govt function for retiring Chief Justice S Mani Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here