ജസ്റ്റിസ് എസ്.വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
![Justice SV Bhatti the new Chief Justice of Kerala High Court](https://www.twentyfournews.com/wp-content/uploads/2023/04/Justice-SV-Bhatti-the-new-Chief-Justice-of-Kerala-High-Court.jpg?x52840)
ജസ്റ്റിസ് എസ്.വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് മണികുമാർ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാർശ.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ഭാട്ടി. നിലവിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്നില്ല. മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. മുരളീധറിന് വിരമിക്കാൻ ഇനി നാലു മാസം കൂടി മാത്രമേ ബാക്കിയുള്ളൂവെന്നത് പരിഗണിച്ചാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.
Story Highlights: Justice SV Bhatti the new Chief Justice of Kerala High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here