കുനിയില്‍ ഇരട്ടക്കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം

മലപ്പുറം കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പേര്‍ക്ക് ജീവപര്യന്തം തടവും 50,000 പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സെഷന്‍സ് കോടതി. പിഴത്തുക കൊല്ലപ്പെട്ട അബൂബക്കറിന്റെയും ആസാദിന്റെയും കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവ്. (Kuniyil murder case verdict )
21 പ്രതികളുണ്ടായിരുന്ന അരീക്കോട് കുനിയില്‍ ഇരട്ടക്കൊല കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും പതിനെട്ടാം പ്രതിയും കുറ്റക്കാരാണന്നാണ് കണ്ടെത്തിയത്. കുനിയില്‍ കുറുവാടന്‍ മുക്താര്‍, കോഴിശ്ശേരിക്കുന്നത് റാഷിദ്, റഷീദ്, ചോലയില്‍ ഉമ്മര്‍ തുടങ്ങിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 പിഴയും വിധിച്ചു.കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ എം കൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.
2012 ജൂണ്‍ 10നായിരുന്നു കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നാണ് കേസ്. കുനിയില്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരുവരെയും കൊലപ്പെടുത്തിയാണെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി ശരിവച്ചു.
ദൃക്‌സാക്ഷികളുള്‍പ്പെടെ 275സാക്ഷികളെ കേസില്‍ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ 100 തൊണ്ടിമുതലുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Story Highlights: Kuniyil murder case verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here