2030ല്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വിപണിയിലിറക്കും; അവകാശവാദവുമായി മോഡേര്‍ണ

ലോകം ഭയക്കുന്ന ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ തയാറാക്കുമെന്ന് അവകാശവാദവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മോഡേര്‍ണ. വിവിധ തരം ട്യൂമറുകള്‍ക്കുള്ള പേഴ്‌സണലൈഡ്‌സ് വാക്‌സിനുകള്‍ മോഡേര്‍ണ തയാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദത്തിന് മാത്രമല്ല ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളും പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ട്. (Vaccine for Cancer ‘Could be Ready by 2030’)
തങ്ങള്‍ നിര്‍മിക്കുന്ന വാക്‌സിനും മരുന്നുകളും 2030ഓടെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുമെന്ന് മോഡേണയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പോള്‍ ബര്‍ട്ടണ്‍ പറഞ്ഞു. കൊവിഡ്, ഫ്‌ലൂ, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (ആര്‍എസ്‌വി) എന്നിവയുള്‍പ്പെടെ ഒന്നിലധികം ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ഒരൊറ്റ കുത്തിവയ്പ്പ് വികസിപ്പിക്കാനും കമ്പനി ശ്രമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Read Also: വെങ്കി സെഞ്ച്വറി വിഫലം; വിജയം അടിച്ചെടുത്ത് മുംബൈ; അഞ്ച് വിക്കറ്റ് വിജയം
രോഗങ്ങളെ നശിപ്പിക്കുക മാത്രമല്ല രോഗങ്ങള്‍ ഉണ്ടാകാനുള്ള ജനിതകമായ കാരണങ്ങളെ തിരുത്തുന്നതിന് കൂടിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഡോ. പോള്‍ ബര്‍ട്ടണ്‍ ദി ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു. ഓരോ അര്‍ബുദ കോശത്തേയും അവയുടെ വളര്‍ച്ചയേയും നിരീക്ഷിച്ച് mRNA തെറാപ്പി നടത്തുന്നതിനാണ് തങ്ങളുടെ പേഴ്‌സണലൈസ്ഡ് വാക്‌സിന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Vaccine for Cancer ‘Could be Ready by 2030’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here