Advertisement

‘എന്തിന് വി.ഐ.പികളെ ഒഴിവാക്കി’; എ ഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല

April 20, 2023
Google News 2 minutes Read
Ramesh Chennithala

എ ഐ ക്യാമറ വിഷയത്തിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ഭാവിയിൽ വലിയ പിഴിയൽ നടക്കും. ക്യാമറയുടെ ഇടപാടുകളെ കുറിച്ച് ദുരൂഹതയുണ്ട്.വിവരാവകാശ രേഖ ചോദിച്ചിട്ടും മറുപടിയില്ല. വി.ഐ.പി.കളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. സാധാരണക്കാരുടെ കാറടിച്ചാലും വി.ഐ.പിയുടെ കാർ അടിച്ചാലും ഉണ്ടാകുന്നത് ഒരേ അപകടം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്. വി.ഐ.പി പരിഗണന ഒഴിവാക്കി എല്ലാവർക്കും തുല്യനീതി ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എ.ഐ ക്യാമറ ടെൻഡർ സുതാര്യമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഏത് കമ്പനിക്കാണ് കരാർ നൽകിയത് ?, എത്ര ശതമാനമാണ് കമ്പനിയുടെ തുക ?,ടെൻഡർ വിളിച്ചാണോ ഇപ്പോഴുള്ള കമ്പനി ഇത് ഏറ്റെടുത്തത്?, എത്ര ശതമാനമാണ് കമ്പനിയുടെ തുക?, വി.ഐ.പി മാരെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Read Also: നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

അതേസമയം കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മാസം ബോധവതകരണം നടത്താനാണ് തീരുമാനം. പൊടു​ന്നനെ നടപ്പാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്റണി രാജു പറഞ്ഞു.

Story Highlights: Chennithala alleges irregularities in procurement of AI cameras

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here