Advertisement

ഈദുല്‍ ഫിത്തര്‍; സുരക്ഷാ നടപടികള്‍ വിലയിരുത്തി ദുബായി പൊലീസ്

April 20, 2023
Google News 2 minutes Read
Dubai police security for Eid al-Fitr celebrations

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി ദുബായി പൊലീസ്. സുരക്ഷിതത്വത്തോടെ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദുബായി പൊലീസ് അറിയിച്ചു. (Dubai police security for Eid al-Fitr celebrations)

സംയോജിത സുരക്ഷാ പദ്ധതി നടപ്പാക്കി ആഘോഷങ്ങള്‍ക്കായി പൂര്‍ണ സജ്ജമാണെന്ന് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫും ഇവന്റ്‌സ് സെക്യൂരിറ്റി കമ്മിറ്റി മേധാവിയുമായ മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈത്തി പറഞ്ഞു. ഈദ് പ്രാര്‍ത്ഥനകള്‍ നടക്കുന്ന എല്ലാ പള്ളികളിലും വലിയ മൈതാനങ്ങളിലും സുരക്ഷയൊരുക്കിയിട്ടുണ്ട്.

റോഡുകളില്‍ പട്രോളിംഗ് ഏര്‍പ്പെടുത്തുക, പ്രധാനപ്പെട്ട സ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 66 ട്രാഫിക് സര്‍ജന്റുകളെയും 798 സുരക്ഷാ ഉദ്യോഗസ്ഥരെയും ബീച്ചുകളില്‍ 165 ലൈഫ് ഗാര്‍ഡുകളെയും വിന്യസിച്ചിട്ടുണ്ട്.

14 സമുദ്ര സുരക്ഷാ ബോട്ടുകള്‍, 123 ആംബുലന്‍സുകള്‍, 738 പാരാമെഡിക്കുകള്‍, 10 രക്ഷാ ബോട്ടുകള്‍, 4,387 പൊലീസ് ഉദ്യോഗസ്ഥര്‍, 29 സൈക്കിള്‍ പട്രോളിംഗ്, 465 സുരക്ഷാ പട്രോളിംഗ്, 75 സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ക്രെയിനുകള്‍, ലാന്‍ഡ് റെസ്‌ക്യൂ പട്രോളിങ് എന്നിവയും പൊലീസിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Read Also: അറബ് രാജ്യങ്ങളില്‍ നാളെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ല; ജ്യോതിശാസ്ത്ര വിദഗ്ധര്‍

റോഡുകളിലെ വേഗപരിധി പാലിക്കാനും അതിവേഗ ഡ്രൈവിംഗ് ഒഴിവാക്കാനും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലും കുട്ടികളെ ശ്രദ്ധിക്കാനും ദുബായി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈദ് സമയത്ത് പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്നും തീപിടുത്ത സാഹചര്യങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

Story Highlights: Dubai police security for Eid al-Fitr celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here