അറബ് രാജ്യങ്ങളില്‍ നാളെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ല; ജ്യോതിശാസ്ത്ര വിദഗ്ധര്‍
അറബ് രാജ്യങ്ങളില്‍ നാളെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൂര്യാസ്തമയ സമയം സൂര്യനും ചന്ദ്രനും തമ്മിലുളള അകലം ആറ് ഡിഗ്രിയില്‍ താഴെയായിരിക്കും. ഇക്കാരണത്താല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് 25 ജ്യോതിശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു.(No chance to visible moon tomorrow in Arab countries says Astronomers)
നാളെ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നത് വീക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് അറബ് ലോകത്തെ 25 ശാസ്ത്രജ്ഞര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
നാളെ സൂര്യാസ്തമയത്ത് മക്കയില്‍ സൂര്യനും ചന്ദ്രനും തമ്മിലുളള അകലം 5.1 ഡിഗ്രി ആയിരിക്കും. അബുദാബിയില്‍ 4.7 ഡിഗ്രിയും ജറുസലേമില്‍ 5.4 ഡിഗ്രിയും അകലമാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍ 5.5 ഡിഗ്രി വ്യത്യാസമാകും സൂര്യാസ്തമയത്ത് സൂര്യനും ചന്ദ്രനും തമ്മില്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ നാളെ മാസപ്പിറവി ദൃശ്യമാവുക സാധ്യമല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം.
Read Also: ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുസ്ലിംകളോട് ആവശ്യപ്പെട്ട് സൗദി സുപ്രീംകോടതി
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സനഗലില്‍ സൂര്യനും ചന്ദ്രനും എട്ട് ഡിഗ്രി അകലത്തില്‍ വരുന്നതിനാല്‍ അവിടെ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 20 അമാവാസിയാണ്. അതുകൊണ്ടുതന്നെ സൂര്യവെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കാത്തത് മാസപ്പിറവി ദൃശ്യമാകാതിരിക്കാന്‍ കാരണമാണെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞു.
Story Highlights: No chance to visible moon tomorrow in Arab countries says Astronomers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here