ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുസ്ലിംകളോട് ആവശ്യപ്പെട്ട് സൗദി സുപ്രീംകോടതി

റമദാൻ 29 വ്യാഴാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിംകളോടും സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടു. റമദാൻ മാസപ്പിറവി കണ്ടതിനനുസരിച്ച് മാർച്ച് 23ന് റമദാൻ ഒന്നായിരുന്നു. അതിനാൽ ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഏപ്രിൽ 20ന് റമദാൻ 29 ആണ്. അന്നേ ദിവസം ശവ്വാൽ മാസപ്പിറവി എല്ലാവരും നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ കാണുന്നവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും സാക്ഷ്യം രേഖപ്പെടുത്തുകയും വേണം. അല്ലെങ്കിൽ കോടതിയിലെത്താൻ സഹായത്തിന് അടുത്ത കേന്ദ്രവുമായി ബന്ധപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു. Saudi Supreme Court asks Muslims to sight crescent moon
Story Highlights: Saudi Supreme Court asks Muslims to sight crescent moon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here