ലോകത്തിന് സുരക്ഷയും സമാധാനവും കൈവരട്ടെ; സൗദിയില്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
സൗദിയിലെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ലോക മുസ്ലിംകള്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. പെരുന്നാള്‍ സൗദി അറേബ്യക്കും ലോകത്തിനും സുരക്ഷയും സമാധാനവും കൈവരുത്തുമെന്ന് സല്‍മാന്‍ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഉംറ തീര്‍ഥാടകരുടെയും ഇരുഹറം സന്ദര്‍ശകരുടെയും സൗകര്യം ഉറപ്പാക്കാനും അവരെ സേവിക്കാനും അവസരം നല്‍കി സൗദി അറേബ്യയെ ആദരിച്ച അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതായും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.(King Salman wishes Eid al-Fitr for Saudi citizens and expats)
സൗദിയില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ശനിയാഴ്ചയാണ് പെരുന്നാള്‍.
സ്നേഹത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഒരു മാസത്തെ വ്രതക്കാലം അവസാനിപ്പിച്ചാണ് പെരുന്നാള്‍ ആഘോഷ രാവുകളിലേക്ക് കടക്കുന്നത്. ആകാശത്ത് മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ശവ്വാല്‍ ഒന്ന് ശനിയാഴ്ചയായിരിക്കും ഈദുര്‍ ഫിത്വര്‍ എന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Read Also: കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് പ്രധാനമന്ത്രി
വിസ്മയകരമായ കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും ഗള്‍ഫ് രാജ്യങ്ങളിലെ വിവിധയിടങ്ങളില്‍ ഈദിന്റെ ഭാഗമായി നടക്കും.
Story Highlights: King Salman wishes Eid al-Fitr for Saudi citizens and expats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here