Advertisement

ഈദുല്‍ ഫിത്തര്‍; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് അനുവദിച്ച് അധികൃതര്‍

April 20, 2023
Google News 2 minutes Read
Eid al-Fitr free parking Abu Dhabi

ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമാക്കി. നാളെ മുതല്‍ ഈദ് അവധി കഴിയുന്നത് വരെയാണ് സൗജന്യപാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്.(Eid al-Fitr free parking Abu Dhabi)

മുസഫയിലെ ലോറി പാര്‍ക്കിങ് കേന്ദ്രത്തിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. ഇതിനു പുറമേ അബുദാബിയില്‍ ഈദ് അവധി ദിനങ്ങളില്‍ ടോള്‍ ഒഴിവാക്കുകയും ചെയ്തു. എമിറേറ്റിലെ നാല് ടോള്‍ ബൂത്തുകളിലൂടെയും ടോള്‍ നല്‍കാതെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകും.

Read Also: ഈദുല്‍ ഫിത്തര്‍; സുരക്ഷാ നടപടികള്‍ വിലയിരുത്തി ദുബായി പൊലീസ്

ഈദ് അവധി ദിനങ്ങളില്‍ ബസ് സര്‍വീസുകള്‍ പതിവുപോലെയായിരിക്കും. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights: Eid al-Fitr free parking Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here