ഗൗതം അദാനി ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി

അദാനി-ഹിൻഡൻബർഗ് വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടയിൽ, വ്യവസായി ഗൗതം അദാനി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പവാറിൻ്റെ മുംബൈയിലെ സിൽവർ ഓക്ക് വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. (Gautam Adani meets Sharad Pawar)
ചർച്ച രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും, അദാനിയുടേത് സൗഹൃദസന്ദർശനമായിരുന്നുവെന്നും എൻസിപി നേതാക്കൾ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം അദാനി ഗ്രൂപ്പിനെ പിന്തുണച്ച് പവാർ രംഗത്തെത്തുകയും ഹിൻഡൻബർഗ് റിപ്പോർട്ടിനെ വിമർശിക്കുകയും ചെയ്തിരുന്നു.
അദാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും, ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പിനെ തകർക്കാനുമുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ടെന്നുമാണ് പവാർ പ്രതികരിച്ചിരുന്നത്.
Story Highlights: Gautam Adani meets Sharad Pawar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here