പ്രശസ്ത കൊറിയൻ പോപ് താരം മൂൺബിൻ അന്തരിച്ചു

കൊറിയൻ പോപ് താരം മൂൺബിൻ അന്തരിച്ചു. 25 വയസായിരുന്നു. ആസ്‌ട്രോ എന്ന കെ-പോപ് ബാൻഡിലെ അംഗമാണ് മൂൺബിൻ. ദക്ഷിണ കൊറിയൻ ന്യൂസ് ഔട്ട്‌ലെറ്റായ സൂംപിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ( k pop star moonbin passes away )
ഇന്നലെ രാത്രി 8.10 ഓടെയാണ് സിയോളിലെ ഗംഗ്നം ജില്ലയിലെ വീട്ടിൽ മൂൺബിന്നിനെ മാനേജർ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് പൊലീസിനെ വിവിരമറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂൺബിൻ ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് സംശയിക്കുന്നു.
2016 ഫെബ്രുവരി 23 നാണ് മൂൺബിൻ എന്റർടെയിൻമെന്റ് രംഗത്ത് എത്തുന്നത്. പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിൽ’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂൺബിൻ ആയിരുന്നു. പിന്നീടാണ് ആസ്‌ട്രോ ബാൻഡിൽ അംഗമാകുന്നത്.
Story Highlights: k pop star moonbin passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here