ബോളിവുഡിലെ ബഹുമുഖ പ്രതിഭ പമേല ചോപ്ര അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
സിനിമ നിർമാതാവ്, ഗായിക, എഴുത്തുകാരി, വസ്‍ത്രാലങ്കാരം എന്നീ നിലകളിലെല്ലാം തിളങ്ങിയ പമേല കഭീ കഭീ, നൂരി, കാലാ പത്താർ, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചു. കഭീ കഭീ എന്ന സിനിമയുടെ രചന നിർവഹിച്ച അവർ, ദിൽ തൊ പാഗൽഹെയുടെ സഹ സ്ക്രിപ്റ്റ് റൈറ്ററുമായിരുന്നു. സിൽസില, സവാൽ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരവും നിർവഹിച്ചു.
1970ലായിരുന്നു യാഷ് ചോപ്ര-പമേല എന്നിവരുടെ വിവാഹം. തുടർന്ന് നിരവധി സിനിമകളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു. 2012ൽ 80ാം വയസിലാണ് യാഷ് ചോപ്ര മരിച്ചത്. സിനിമ നിർമാതാവ് ആദിത്യ ചോപ്ര, നടൻ ഉദയ് ചോപ്ര എന്നിവർ മക്കളാണ്. നടി റാണി മുഖർജി മരുമകളാണ്.
Story Highlights: Pamela Chopra, Wife Of Yash Chopra, Dies At 74
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here