Advertisement

പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം കേരള ലോഞ്ചിനൊരുങ്ങി കൊച്ചി

April 20, 2023
Google News 2 minutes Read
ponniyin selva 2 kerala launch

സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം PS-2 കേരള ലോഞ്ചിനൊരുങ്ങി കൊച്ചി. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയ്യറ്ററുകളിൽ എത്തിക്കുന്നത്. വൈകീട്ട് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്നു പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ കൊച്ചിയിൽ എത്തി. ( ponniyin selva 2 kerala launch )

പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ച മണിരത്‌നം ചിത്രം പൊന്നിയൻ സെൽവം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. PS 2 വിന്റെ കേരള ലോഞ്ചിനായി താരങ്ങൾ കൊച്ചിയിൽ എത്തി. ചിയാൻ വിക്രം, തൃഷ ,കാർത്തി, ജയൻരവി , ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളെ വലിയ ആഘോഷത്തോടെയാണ് ആരാധകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരവേറ്റത്.

സംവിധായകർ മണിരത്‌നവും സിനിമയിലെ താരങ്ങളും വൈകീട്ട് ആറിന് ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രേക്ഷകരെ കാണാനെത്തും. ശ്രീ ഗോകുലം മൂവീസാണ് പൊന്നിയൻ സെൽവൻ 2 കേരളത്തിലെ തിയ്യറ്ററുകളിലെത്തിക്കുന്നത്. വൈകീട്ട് നടക്കുന്ന കേരള ലോഞ്ച് മെഗാ ഇവന്റിൽ തികച്ചും സൗജന്യമായാണ് പ്രവേശനം.

Story Highlights: ponniyin selva 2 kerala launch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here