കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും; 9 സഭകള്‍ക്ക് ക്ഷണം

ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാര്‍, മലങ്കര, ലത്തീന്‍, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മര്‍ത്തോമ, രണ്ട് ക്‌നാനായ സഭകള്‍, കല്‍ദായ, ക്‌നാനായ കത്തോലിക്ക സഭ, ക്‌നാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയന്‍ കല്‍ദായ സഭ തുടങ്ങിയ സഭകളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഒന്‍പത് സഭകളുടെ പ്രതിനിധികള്‍ക്കാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണം നല്‍കിയിരിക്കുന്നത്. (Prime Minister will meet representatives of the Christian Church)
ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രി ഈ മാസം 24നാണ് കേരളത്തിലെത്തുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ബിഷപ്പുമാരുള്‍പ്പെടെ ബിജെപി അനുകൂല പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ക്ഷണം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. യുവം പരിപാടിയ്ക്കിടെയാണ് കൂടിക്കാഴ്ച നടക്കുക.
Story Highlights: Prime Minister will meet representatives of the Christian Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here