Advertisement

സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസിൽ മാറ്റം; വരുന്നൂ 7 ലേറെ ഫീച്ചറുകൾ

April 20, 2023
Google News 1 minute Read
smart driving license from today

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകളും ഇന്ന് മുതൽ സ്മാർട്ടാകും. പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നൽകുന്ന രീതിക്ക് പകരം സ്മാർട്ട് കാർഡ് നൽകാനുള്ള പദ്ധതിക്ക് ഇന്ന് മുതൽ തുടക്കമാകും. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ നൽകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും.

ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഇരുപതു വർഷത്തിലധികമായി കേസ് കോടതിയിലായിരുന്നു.ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകി.പിന്നാലെയാണ് സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണംചെയ്യാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാർഡിലുള്ള കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്.സീരിയൽ നമ്പർ, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്,ക്യൂ.ആർ. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ പുതിയ ലൈസൻസ് കാർഡിൽ നൽകുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി. പെറ്റ്ജി ഡ്രൈവിങ്ങ് ലൈസൻസ് ഏറ്റുവാങ്ങുന്നത്.ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.

Story Highlights: smart driving license from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here