Advertisement

വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു

April 20, 2023
Google News 1 minute Read
vellanad bear died

തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. കിണറിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്ന കരടി മയക്കുവെടിയേറ്റതോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കരടിയെ കണ്ടെത്തിയത്. ( vellanad bear died )

തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടറാണ് കരടിയെ മയക്കുവെടി വച്ചത്. കരടിയെ പിടിച്ച് കോട്ടൂർ ഉൾവനത്തിൽ വിടാനായിരുന്നു തീരുമാനം. എന്നാൽ വെള്ളത്തിൽ മയങ്ങി വീണ കരടിക്ക് മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് കരടിയെ കിണറിൽ കണ്ടെത്തുന്നത്. കരടി കിണറ്റിൽ വീഴുന്നത് ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണെന്നാണ് വിവരം. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂട് പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്.

പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

Story Highlights: vellanad bear died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here